Skip to main content

സംസ്ഥാനത്ത് പൊതുശൗചാലയങ്ങൾ സ്ത്രീസൗഹൃദമാക്കണം: വനിതാ കമ്മീഷൻ

 

കേരള സർക്കാർ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃശൂർ. തീയതി : 2019 നവംബർ 18 തിങ്കൾ
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
Web:www.prd.kerala.gov.in.E-mail.diothrissur@gmail.com.
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
പാർട്ട് - 2

സംസ്ഥാനത്തെ ദേശീയപാത കടന്ന് പോകുന്ന പ്രധാന കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊതു മൂത്രപ്പുരകളും കക്കൂസുകളും നിർമ്മിക്കണമെന്ന് വനിതാ കമ്മീഷൻ. ദീർഘദൂരയാത്രം ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്ക് ഹോട്ടലുകളേയും പെട്രോൾ പമ്പുകളേയുമാണ് പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കേണ്ടിവരുന്നത്. ഇവയൊന്നു തന്നെ സ്ത്രീ സൗഹൃദമോ വൃത്തിയുളളതോ അല്ലെന്നതാണ് വാസ്തവം. പലപ്പോഴും സ്ത്രീകളുടെ സ്വകാര്യത പോലും മാനിക്കപ്പെടാത്ത വിധമാണ് പൊതുശൗചാലയങ്ങളുടെ വരെ നിർമ്മിതി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇത് മൂലം വനിതകൾക്കുണ്ടാകുന്നതെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം സി ജോസഫൈൻ പറഞ്ഞു. തൃശൂരിൽ നടന്ന സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. പലപ്പോഴും സ്ത്രീകളുടെ ടോയ്‌ലെറ്റുകൾ പുരുഷൻമാർ ഉപയോഗിക്കുന്ന സ്ഥിതിയാണ്. പല പെട്രോൾ പമ്പുകളിലും പൊതുഇടങ്ങളിലും കണ്ട് വരുന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്.
നിലവിലെ ആറ് ടോയ്‌ലെറ്റുകൾ അകാരണമായി പൂട്ടിയിട്ട കാഞ്ഞാണി മഗ്യാർ പ്ലാസയുടമയോട് അവ അടിയന്തിരമായി തുറന്ന് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി. മുപ്പതിലേറെ കടമുറികളുളള മഗ്യാർ പ്ലാസയിലെ ടോയ്‌ലെറ്റുകൾ കടയുടമ പൂട്ടിയെന്ന് കാണിച്ച് കമ്മീഷന് ഇരുപത്തിയഞ്ചിലേറെ സ്ത്രീകൾ നൽകിയ കൂട്ടപരാതി പരിഗണിച്ചാണ് കമ്മീഷന്റെ നിർദ്ദേശം. മണലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇക്കാര്യത്തിൽ ഇടപെട്ട് ടോയ്‌ലെറ്റുകൾ തുറന്ന് നൽകിയതിന് ശേഷം ഡിസംബർ 12 ന്റെ അടുത്ത സിറ്റിങ്ങിൽ റിപ്പോർട്ട് നൽകണമെന്നും സെക്രട്ടറിയും കടയുടമയും അന്ന് നേരിട്ട് ഹാജാരകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള കേരള ലക്ഷ്മി മില്ലിൽ സുരക്ഷാസംവിധാനങ്ങളില്ലാതെ സ്ത്രീകളെ കൊണ്ട് രാത്രികാലങ്ങളിൽ പണിയെടുപ്പിക്കുന്നത് വലിയ മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാകുന്നവെന്ന പരാതിയിൽ കമ്പനി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിവരമാരാഞ്ഞു. കോടതിയുടെ പരിഗണനയിലുളള കേസായതിനാൽ കമ്മീഷന് നേരിട്ടിടപെടാനിവില്ലെന്നും എന്നാൽ മൂന്നറിലേറെ സ്ത്രീകളെ കൊണ്ട് രാത്രി ജോലി ചെയ്യിക്കുന്നത് സുരക്ഷയുടെയും വിവേചനത്തിന്റെയും മാത്രം പ്രശ്‌നമല്ലെന്നും അധ്വാനത്തിന്റെ ചൂഷണം കൂടിയാണെന്നും എം സി ജോസഫൈൻ പറഞ്ഞു.
അന്യദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന കേരളത്തിലെ പുതുതലമുറിയിൽ ലിവിങ് കോഹാബിറ്റേഷൻ സർവസാധാരണമായി വരികയാണെന്നും ഇത് സംബന്ധിച്ച വിവിധ പരാതികൾ കമ്മീഷന് ലഭിക്കുന്നണ്ടെന്നും അവർ പറഞ്ഞു. മാതാപിതാക്കളറിയാതെ ജീവിക്കുകയും വിവാഹിതരാവാതെ ഒന്നിച്ച് കഴിയുകയും ചെയ്ത് അവസാനം ബന്ധങ്ങൾ ശിഥിലമായി തീരുന്ന സ്ഥിതി വിശേഷം സർവസാധാരണമാണെന്ന് പരാതികൾ ഉണ്ടാവുന്നുണ്ടെന്ന് കമ്മീഷൻ സൂചിപ്പിച്ചു.
തൃശൂർ ഗുരുദേവ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ അവിടുത്തെ ആയ മുഖ്യമന്ത്രിയ്ക്കും കമ്മീഷനും നൽകിയ പരാതിയിന്മേൽ ആയ്ക്കുളള ആനുകൂല്യങ്ങൾ ഡിസംബർ 12 നകം നൽകാനും അത് സംബന്ധിച്ച റിപ്പോർട്ട് കമ്മീഷനെ ബോധ്യപ്പെടുത്താനും സ്‌കൂൾ മാനേജ്‌മെന്റിന് കമ്മീഷൻ നിർദ്ദേശം നൽകി. സ്‌കൂളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന നിർദ്ദേശവും 12 നകം പാലിക്കണം.
തൃശൂർ ടൗൺഹാളിൽ ചേർന്ന സിറ്റിങ്ങിൽ 61 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 12 എണ്ണം തീർപ്പാക്കി. എട്ട് എണ്ണം റിപ്പോർട്ടിനായി മാറ്റിവച്ചു. ഇരു കക്ഷികളും ഹാജരാകാത്ത നാല് കേസുകൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
ചെയർപേഴ്‌സൺ എം സി ജോസഫൈന് പുറമേ കമ്മീഷൻ അംഗങ്ങളായ ഇ എം രാധ, അഡ്വ. ഷിജി ശിവജി, അഡ്വ. എം എസ് താര, ഡയറക്ടർ എസ് പി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു. അടുത്ത സിറ്റിങ് ഡിസംബർ 12 ന് നടക്കും.

date