Skip to main content

ഹോപ്പ് ലേണിങ് സെന്റർ ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്തു

എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പകുതിയിൽ പഠിപ്പുനിർത്തിയതും പത്താം ക്ലാസ്സ് പരാജയപ്പെട്ടതുമായ കുട്ടികളെ പഠിപ്പിച്ച് ഉന്നത പഠനത്തിന് യോഗ്യരാക്കുന്നതിനുളള തൃശൂർ റൂറൽ പോലീസിന്റെ ഹോപ്പ് പദ്ധതിയുടെ ലേണിങ് സെന്റർ ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുളള വനിതാ പോലീസ് സ്റ്റേഷന്റെ ഒന്നാം നിലയിലുളള ഹോപ്പ് ലേണിങ് സെന്റർ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. എഡിഎം റെജി പി ജോസഫ് മുഖ്യാതിഥിയായി. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ, വാർഡ് കൗൺസിലർ കെ വി അംബിക, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഒആർസി പ്രൊജക്ട് അസിസ്റ്റ് ടി വി ബീന, വനിത പോലീസ് സ്റ്റേഷൻ എസ്‌ഐ, കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ മണി എന്നിവർ സംസാരിച്ചു. 35 കുട്ടികളും രക്ഷിതാക്കളും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരും ഇരിങ്ങാലക്കുട ജനമൈത്രി ജാഗ്രതാ സമിതിയിലെ മെമ്പർമാരും പങ്കെടുത്തു.

date