Skip to main content

ജില്ലാ വികസന സമിതി യോഗം 30-ന്

ജില്ലാ വികസന സമിതി യോഗം 30-ന്

 കൊച്ചി: ജില്ലാ  വികസന സമിതി യോഗം നവംബര്‍ 30-ന് രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഫാര്‍മിസ്റ്റ്; താത്കാലിക നിയമനം

 കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഡി.ഫാം, പ്രായം 21-40, ഇന്റര്‍വ്യൂ നവംബര്‍ 20-ന് രാവിലെ 11-ന്. താത്പര്യമുളളവര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍;
മസ്റ്ററിംഗ് നടത്തണം

  കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന തൊഴിലാളി കുടുംബ/സാന്ത്വന ഗുണഭോക്താക്കള്‍ മസ്റ്ററിംഗ് ചെയ്യുന്നതിന് നവംബര്‍ 30 വരെ ആധാര്‍കാര്‍ഡ് പെന്‍ഷന്‍ നമ്പര്‍ സഹിതം തൊട്ടടുത്തുളള അക്ഷയകേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്. ഇതിന് ഫീസ് ഈടാക്കുന്നതല്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനായി ആയവരുടെ വിവരം നവംബര്‍ 29-നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നതാണ്. മസ്റ്ററിംഗ് ചെയ്യുന്നവര്‍ക്ക് മാത്രമേ അടുത്തഗഡു പെന്‍ഷന്‍ ലഭിക്കുകയുളളൂ. കുടുംബ/സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 60 വയസിനു താഴെയുളളവര്‍ പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങി ക്ഷേമനിധി ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

അഡാക്കില്‍ ജലഗുണനിലവാര പരിശോധന മിതമായ നിരക്കില്‍ നടത്തി കൊടുക്കുന്നു

  കൊച്ചി: ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) തേവരയിലുളള സി.സി.60/3907, കനാല്‍ റോഡ് പെരുമാനൂര്‍.പി.ഒ, കൊച്ചി -15 റീജിയണല്‍ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പി.സി.ആര്‍ ലാബിലും കെ.ആര്‍ വിജയന്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, നോര്‍ത്ത് പറവൂരിലുളള പി.സി.ആര്‍ ലാബിലും പി.സി.ആര്‍ ടെസ്റ്റ് കൂടാതെ മല്‍സ്യ/ചെമ്മീന്‍ ഫാമുകളിലെയും ഹാച്ചറികളിലെയും ജലഗുണനിലവാര പരിശോധന മിതമായ നിരക്കില്‍ നടത്തി കൊടുക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സൗകര്യം ലഭ്യമാണ്. ചെമ്മീന്‍ രോഗം ഉണ്ടാകന്നത് ചെമ്മീന്‍ വിത്തില്‍ ഉണ്ടാകുന്ന വൈറസ് മൂലവും ചെമ്മീന്‍ രോഗം ഉണ്ടായ ഒരു ഫാമില്‍ നിന്നും ജലത്തിലൂടെ അടുത്ത ഫാമിലേക്ക് അണുബാധ ഉണ്ടാകുന്നത് മൂലവുമാണ്. ഈ സാഹചര്യത്തില്‍ ചെമ്മീന്‍ വിത്തില്‍ നിന്നുളള അണുബാധ തടഞ്ഞാല്‍ വലിയ ഒരു അളവു വരെ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വൈറസ് രോഗം ഒഴിവാക്കാനാകും. കര്‍ഷകരും  നിശ്ചിത ഇടവേളകളില്‍ വൈറസ് രോഗ പരിശോധനയും  ജലഗുണനിലവാര പരിശോധയും നടത്തുന്നതിന് അഡാക്കിന്റെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. 0484-2665479, 9447348617.

പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം

  കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ:പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എല്‍ ഡി സി പരീക്ഷയ്ക്കുളള പരിശീലന ക്ലാസുകള്‍ക്കുളള അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകള്‍ ഡിസംബര്‍ ഏഴിനകം സമര്‍പ്പിക്കണം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484- 2623304.

ചരിത്രത്തെ വികലമായി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്  ഡോ. പി.കെ രവീന്ദ്രന്‍

കൊച്ചി: ചരിത്ര ഗവേഷണ വിഭാഗം മഹാരാജാസ് കോളേജ് ,ഇംഗ്ലീഷ് ഗവേഷണ വിഭാഗം മഹാരാജാസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നവംബര്‍ 18 മുതല്‍ 25 വരെ 'മാനവിക വിഷയങ്ങളിലെ ഗവേഷണ രീതിശാസ്ത്രം'' എന്ന വിഷയത്തെ അധികരിച്ചു കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന 'സപ്തദിന ശില്പശാല ഇന്ന് ബ നവംബര്‍ 18 തിങ്കളാഴ്ചബ കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.കെ സുമ ഉദ്ഘാടനം  ചെയ്തു.അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുകയും വിഷയത്തെ പ്രണയിക്കുകയും ചെയ്യുന്നവരാകണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.പി.കെ രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണ രീതി ശാസ്ത്ര മാതൃകകള്‍ സമകാലീന ലോകത്ത് മാനവിക വിഷയങ്ങളിലും ഉപയോഗിക്കപ്പെടാന്‍ തുടങ്ങിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ചരിത്രത്തെ വളച്ചൊടിച്ച് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെ ന്ന വസ്തുത അദ്ദേഹം എടുത്തു പറഞ്ഞു.ഗാന്ധിജിയുടെ മരണം പോലും ആത്മഹത്യയായി ചിത്രീകരിക്കാനുള്ള അപഹാസ്വമായ ശ്രമങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാജാസ് കോളേജ് സ്‌പെഷ്യല്‍ ഗ്രേഡ് പ്രിന്‍സിപ്പാള്‍ ഡോ.കെ ജയകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ശ്രീ എം.എസ് മുരളി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജയമോള്‍ കെ.വി എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.. ഇംഗ്ലീഷ് ഗവേഷണ വിഭാഗം മേധാവി ഡോ. രോഹിണി നായര്‍ സ്വാഗതവും ചരിത്ര ഗവേഷണ വിഭാഗം  മേധാവി സി എച്ച് അബ്ദുള്‍ ലത്തീഫ് കൃതജ്ഞതയും രേഖപ്പെടുത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഡോ.പി.കെ ശ്രീകുമാര്‍ , ഡോ.വിനോദ് കുമാര്‍ കല്ലോലിക്കല്‍ എന്നിവര്‍ ശില്പശാലയുടെ ആശയ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.ഉച്ചയ്ക്ക് ശേഷമുള്ള പ്രഥമ സെഷനില്‍ കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ.ശിവദാസ് പി 'പ്രാദേശിക ചരിത്രത്തെ മനസ്സിലാക്കുമ്പോള്‍' എന്ന വിഷയത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. സാമൂഹിക സാംസ്‌ക്കാരിക വിജ്ഞാന മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള എസ്.ജോസഫ്, ടി.വി മധു, കെ.എസ് മാധവന്‍, കെ.എം ഷീബ, സി.എസ് ജയരാമന്‍,  പി പി അബ്ദുള്‍ റസാക്ക്, പി എസ് മനോജ് കുമാര്‍ പി വി നാരായണന്‍ , അജു കെ നാരായണന്‍ , പ്രിയ കെ നായര്‍, മാത്യു എന്നിവര്‍ നവംബര്‍ 25ാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ സാമൂഹിക വിജ്ഞാന മേഖലകളിലെ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യും.

ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷം ഇന്ന്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നാലാം വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി നടത്തുന്നതാണ്. ഇന്ന് (നവംബര്‍ 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ð  നടത്തുന്ന പരിപാടിയില്‍ð ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജീവനക്കാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കൊച്ചിന്‍ മന്‍സൂര്‍ മുഖ്യാതിഥിയായിരിക്കും.

വിവരാവകാശ ശില്‍പ്പശാല  നാളെ (20.11.2019)

കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷന്റെയും കേരള മീഡിയ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമത്തെ അധികരിച്ചുളള ശില്‍പ്പശാല നവംബര്‍ 20 ന് രാവിലെ 10.30ന് കാക്കനാട് മീഡിയ അക്കാദമി ആഡിറ്റോറിയത്തില്‍ നടക്കും. എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ പൊതു വിവരാവകാശ അധികാരികള്‍, ഒന്നാം അപ്പീല്‍ അധികാരികള്‍, മീഡിയ അക്കാദമി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വിവരാവകാശ കമ്മീഷണര്‍മാരായ എസ്. സോമനാഥന്‍ പിളള, ഡോ. കെ.എല്‍. വിവേകാനന്ദന്‍, കെ.വി. സുധാകരന്‍, പി.ആര്‍. ശ്രീലത എന്നിവര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍ക

date