Skip to main content

മിഠായി കുട്ടിക്കൂട്ടം 2019 ഉദ്ഘാടനം ഇന്ന് (നവംബർ 19)  

കേരള സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന മിഠായി പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സംഗമവും ബോധവൽകരണവും,  'മിഠായി കുട്ടികൂട്ടം 2019', ഇന്ന് (നവംബർ 19) നടക്കും. അയ്യങ്കാളി ഹാളിൽ ഉച്ചയ്ക്ക് 12 ന് ആരോഗ്യസാമൂഹിക നീതി മന്ത്രി കെ. കെ. ശൈലജ ടീച്ചർ മിഠായി കുട്ടിക്കൂട്ടം ഉദ്ഘാടനവും കുട്ടികൾക്കുള്ള ഇൻസുലിൻ പമ്പ് വിതരണവും നിർവഹിക്കും. വി. എസ്. ശിവകുമാർ എം. എൽ. എ. അധ്യക്ഷത വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തും. മേയർ കെ.ശ്രീകുമാർ മിഠായി പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി. വി. അനുപമ, മറ്റ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംബന്ധിക്കും.
ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും ഇൻസുലിൻ പെൻ, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസ്, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ഭക്ഷണകാര്യ ഉപദേശങ്ങളും പരിചരണവും ലഭ്യമാക്കുന്ന പദ്ധതിയാണ് മിഠായി. സാമൂഹ്യനീതി വകുപ്പ് വനിതാ ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പി.എൻ.എക്‌സ്.4145/19

date