Skip to main content

ഏഴിമല, എടക്കാട്, ടെമ്പിള്‍ ഗേറ്റ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന്

രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂര്‍ കോര്‍പ്പറേഷനിലെ എടക്കാട്, തലശേരി നഗരസഭയിലെ ടെമ്പിള്‍ ഗേറ്റ് എന്നീ നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന് നടക്കും. നവംബര്‍ 21 മുതല്‍ 28 വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 നാണ് സൂക്ഷ്മ പരിശോധന. ഡിസംബര്‍ രണ്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.  നവംബര്‍ 15 മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
പെരുമാറ്റച്ചട്ടം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ വരണാധികാരികള്‍ സ്വീകരിക്കേണ്ടതാണെന്നും ആവശ്യമായി വരുന്ന പക്ഷം ഗ്രാമ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാര്‍ വരണാധികാരികള്‍ക്ക് വാഹനം വിട്ടു നല്‍കേണ്ടതാണെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം വരണാധികാരി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  

date