Skip to main content

ബാലസാന്ത്വനം പദ്ധതി : മാനദണ്ഡങ്ങളില്‍ ഭേദഗതിയായി

അര്‍ബുദബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവുകള്‍ക്കായി രൂപം നല്‍കിയ ബാലസാന്ത്വനം പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിനു കീഴില്‍ ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കു പുറമേ, മലബാര്‍ കാന്‍സര്‍ സെന്റര്‍, വിവിധ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, അംഗീകൃത സഹകരണ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കും ഈ ചികിത്സാധനസഹായം അനുവദിക്കും. സമാശ്വാസധനസഹായം അയ്യായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയായി ഉയര്‍ത്തി. ഈ പദ്ധതിയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി - ബാലസാന്ത്വനം എന്ന് പുനര്‍ നാമകരണം ചെയ്തു. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് അനുവദിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ കണ്‍ട്രോളിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. പി.എന്‍.എക്‌സ്.181/18
date