Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധ്യാപക ഒഴിവ്; അഭിമുഖം ഇന്ന്
പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള എച്ച് എസ് എസ് ടി മാത്തമാറ്റിക്‌സ്(ജൂനിയര്‍) തസ്തികയിലേക്ക് നിയമനത്തിനായുള്ള അഭിമുഖം ഇന്ന് (നവംബര്‍ 19) രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

 
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് നവംബര്‍ 26 ന് രാവിലെ 10.30 നും രസശാസ്ത്ര ആന്റ് ഭൈഷജ്യകല്‍പ്പന വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നവംബര്‍ 27 ന് രാവിലെ 10.30 നും പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും, ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും സഹിതം ഹാജരാകണം.  ഫോണ്‍: 0497 2800167.

വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ് മാറ്റി
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. കെ എല്‍ വിവേകാനന്ദന്‍ നവംബര്‍  22ന് കണ്ണൂര്‍ കലക്ട്രേറ്റ് ഹാളില്‍ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നീലവിപ്ലവം പദ്ധതി; ടെണ്ടര്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന നീലവിപ്ലവം പദ്ധതിയില്‍ സീ കേജ് ഫാമിംഗ് പ്രൊജക്ട് നടപ്പിലാക്കുന്നതിനായി സി സി ടി വി യും അനുബന്ധ സാമഗ്രികളും സോളാര്‍ പവര്‍ സിസ്റ്റവും അനുബന്ധ സാമഗ്രികളും സജ്ജീകരിച്ച് നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  നവംബര്‍ 27 ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2731081.

ഫാം ലേബര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം ലേബര്‍ തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ രണ്ട് വീതം പുരുഷ, സ്ത്രീ തൊഴിലാളികളുടെ താല്‍ക്കാലിക ഒഴിവുകളുണ്ട്.  പുരുഷന്‍മാര്‍ക്ക് തെങ്ങിലും മരത്തിലും കയറാനുള്ള കഴിവും കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവും സ്ത്രീകള്‍ക്ക് കാര്‍ഷിക ജോലിയിലുള്ള പ്രാവീണ്യവുമാണ് യോഗ്യത.  പ്രായം 2019 ജനുവരി ഒന്നിന് 18-41 വയസ്.  തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നവംബര്‍ 23 നകം തളിപ്പറമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പേരാവൂര്‍ ഗവ.ഐ ടി ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് പേരാവൂര്‍ ഗവ.ഐ ടി ഐ  പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0490 2458650.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
സി ഡിറ്റിന്റെ മേലെ ചൊവ്വ  പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, ഡിസിഎ, ഡിടിപി, അക്കൗണ്ടിങ്ങ്, വേര്‍ഡ് പ്രൊസസിങ്ങ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടാലി, എം എസ് ഓഫീസ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ മലയാളം കമ്പ്യൂട്ടിങ്ങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സിയാണ് മിനിമം യോഗ്യത. ബി പി എല്‍, എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും  മേലെ ചൊവ്വ ശിവക്ഷേത്രത്തിന് എതിര്‍വശമുള്ള സിഡിറ്റ്  പഠനകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍:  9947763222.  

മരം ലേലം
തളിപ്പറമ്പ- കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ അമ്മംകുളം മുതല്‍ ഒടുവള്ളിത്തട്ട് വരെ റോഡരികില്‍ 11 കെ വി ലൈനിന്റെ പ്രവൃത്തിക്ക് തടസ്സമായി നില്‍ക്കുന്ന മരങ്ങളുടെ ലേലം നവംബര്‍ 22 ന് രാവിലെ 10.30 നും കുപ്പം- ചുടല-പാണപ്പുഴ-കണാരംവയല്‍ റോഡിന്റെ നിര്‍മ്മാണ  പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുറിക്കേണ്ടി വരുന്ന മരങ്ങളുടെ ലേലം രാവിലെ 11.30 നും തളിപ്പറമ്പ് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.

മരം ലേലം
  കണ്ണൂര്‍ താലൂക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ അപകടഭീഷണിയായി നില്‍ക്കുന്ന സ്പാത്തോഡിയ മരം നവംബര്‍ 27 ന് വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ലഭിക്കും.

ലേലം ചെയ്യും
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ കെ എല്‍-01-എ വി 3903 നമ്പര്‍ മിനി ലോറി ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 12 മണിക്ക് സെന്‍ട്രല്‍ ജയില്‍ പരിസരത്ത് ലേലം ചെയ്യും.

ഭവനലേലം
വായ്പ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കണ്ണൂര്‍ താലൂക്ക് ചിറക്കല്‍ വില്ലേജില്‍ ആര്‍ എസ് നമ്പര്‍ 94/12  1.92 ആര്‍ സ്ഥലവും അതില്‍പെട്ട ഭവനവും സകലതും ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് ചിറക്കല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍; കൂടിക്കാഴ്ച 22 ന്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍ പി എസ് (ബൈ ട്രാന്‍സ്ഫര്‍-268/2018), (എന്‍ സി എ-എല്‍ സി/എ ഐ - 179/2018) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ നവംബര്‍ 22 ന് പി എസ് സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്.  ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റ(പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ചത്), ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് അസ്സല്‍ പ്രമാണങ്ങള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2700482.

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍
കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം നവംബര്‍ 26 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍  രാവിലെ ഒമ്പത് മണി  മുതല്‍ 12.30 വരെ നടത്തും.  അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരണം.  അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 26/11/19 എന്നും ആയിരിക്കണം. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.org –ല്‍ Certificate Attestation)
        ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുകയില്ല. ഫോണ്‍: 04972765310, 04952304885.

ഭരണാനുമതിയായി
കെ മുരളീധരന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് ഏഴു ലക്ഷം രൂപ വിനിയോഗിച്ച് കണ്ണവം ട്രൈബല്‍ സ്‌കൂളിന് കിച്ചന്‍ നിര്‍മിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

ജോബ് ഡ്രൈവ് 21 ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നവംബര്‍ 21 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു.  ഹിന്ദി ടീച്ചര്‍, പിടി ടീച്ചര്‍, അക്കൗണ്ടന്റ്, എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ അസിസ്റ്റന്റ്, കൗണ്‍സിലേഴ്‌സ്, ഇംഗ്ലീഷ് ട്രെയിനര്‍, ഐ ഇ എല്‍ടി.എസ് / ഒ ഇ ടി ട്രെയിനര്‍, പി ആര്‍ ഒ എന്നീ ഒഴിവുകളിലാണ് അഭിമുഖം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 04972 707610.

കടലിലെ നീന്തല്‍ പരിശീലനം 22 ന്
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം മുഴപ്പിലങ്ങാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കേരള വളണ്ടറി യൂത്ത് ആക്ഷന്‍  ഫോഴ്‌സിലെ അംഗങ്ങള്‍ക്കായി കടലിലെ നീന്തല്‍ പരിശീലനം നവംബര്‍ 22 ന് മുഴപ്പിലങ്ങാട് ബീച്ചില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. നീന്തലിലെ ലോകറെക്കോര്‍ഡ് താരം ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തിലുള്ള ചാള്‍സണ്‍ സ്വിമ്മിങ്ങ് അക്കാദമി ട്രസ്റ്റാണ് പരിശീലനം നല്‍കുന്നത്

ബിസിസിപിഎന്‍ കോഴ്‌സിന്  അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ജില്ലാ ആശുപത്രി, ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ നടത്തുന്ന ബിസിസിപിഎന്‍ (ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ്) കോഴ്‌സിലേക്ക്  അപേക്ഷ  ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ  ആശുപത്രി സാന്ത്വന ചികിത്സാ വിഭാഗത്തില്‍ നിന്നും നേരിട്ട് ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30ന് നാല് മണിക്ക് മുന്‍പായി ജില്ലാ ആശുപത്രി സാന്ത്വന ചികിത്സാ വിഭാഗത്തില്‍ എത്തിക്കണം.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04972 733111.

ജില്ല ആശുപത്രിയില്‍ ഒഴിവ്: അഭിമുഖം 22ന്
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, റേഡിയോ ഗ്രാഫര്‍ (എക്‌സറേ, സി ടി യൂണിറ്റ്) തസ്തികകളിലേക്ക് നവംബര്‍ 22ന്  ഇന്റര്‍വ്യൂ നടത്തുന്നു.
സ്റ്റാഫ് നഴ്‌സ് (അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഗ്രി/ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ്, എസിഎല്‍എസ്, ബിഎല്‍എസ് ഉള്ളവര്‍ക്ക് മുന്‍ഗണന). റേഡിയോ ഗ്രാഫര്‍ (അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്നും റേഡിയേഷന്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയതും ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാര്‍ഥിക്ക് മുന്‍ഗണന). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ 10 മണിക്ക്  മുന്‍പായി യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം നവംബര്‍ 30 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

date