Skip to main content

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈത്തറി ഉല്‍പ്പന്നങ്ങളുടെ പ്രചരണാര്‍ഥം കേരള സര്‍ക്കാരും കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷനായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ സാഹില്‍ മുഹമ്മദ്, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ പ്രസിഡന്റ് ടി രവി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ബാലരാജന്‍ എന്നിവര്‍ സംസാരിച്ചു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. 
 

 

date