Skip to main content

മസ്റ്ററിംഗ് നടത്തണം

അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍  സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍  നവംബര്‍ 19 മുതല്‍ 30 തീയതിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്തണം. കിടപ്പുരോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ രേഖാമൂലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ  നവംബര്‍ 25 നകം അറിയിക്കണം. കിടപ്പിലായവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 5 വരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് ചെയ്തു നല്‍കും.
    നെന്മേനി ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷ പെന്‍ഷന്‍  വാങ്ങുന്ന   എല്ലാ ഗുണഭോക്താക്കള്‍ക്ക് ബയോമെട്രിക്ക് മസ്റ്ററിംഗ്   പഞ്ചായത്ത് പരിധിയിലുള്ള കോളിയാടി, മാടക്കര, ചീരാല്‍, ചുള്ളിയോട്, മലവയല്‍  അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30  വരെ  സൗജന്യമായി ചെയ്യാം. മസ്റ്ററിംഗ് നടത്താത്തവര്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല.
കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍, കുടുംബ, സാന്ത്വനപെന്‍ഷന്‍  ഗുണഭോക്താക്കള്‍ ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ നമ്പര്‍ എന്നിവയുമായി അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ എത്തി  മസ്റ്ററിംങ് ചെയ്യേണ്ടതാണ്.  ഇതിന് ഫീസ് ഈടാക്കുന്നതല്ല.    മസ്റ്ററിംങ് ചെയ്തതിന്റെ രസീത് ഗുണഭോക്താവിന് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.  കിടപ്പുരോഗികള്‍ മസ്റ്ററിംങ് ചെയ്യുന്നതിനായി ആയവരുടെ വിവരങ്ങള്‍ നവംബര്‍  29-നം ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

മസ്റ്റ്‌റിംങ് നടത്താന്‍ കഴിയാത്ത പെന്‍ഷന്‍കാര്‍ ഇതുസംബന്ധിച്ച് അക്ഷയ കേന്ദ്രത്തില്‍ നിന്നും  ലഭ്യമാകുന്ന രസീതും ലൈഫ് സര്‍ട്ടിഫിക്കറ്റും ക്ഷേമനിധി ഓഫിസില്‍ ഹാജരാകേണ്ടതാണ്. 60 വയസ്സില്‍ താഴെയുള്ള കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാകേണ്ടതാണെന്ന് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിക്കുന്നു.ഫോണ്‍. 04952384355.

കോക്കുഴി ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17ന്
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 3 കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 17 ന് നടക്കും.  നവംബര്‍ 21 ന് തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും.  നവംബര്‍ 28 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 29 ന് സൂക്ഷ്മ പരിശോധന നടത്തും.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 2. ഡിസംബര്‍ 17 ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് രാവിലെ 10 മുതല്‍ നടക്കും. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. 

date