Skip to main content

പഠന യാത്ര

ഡ്രിപ്പ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ചിറ്റൂരിലേക്ക് പഠനയാത്ര നടത്തുന്നു. ജില്ലയിലെ പ്രധാന ജലസംഭരണ കേന്ദ്രങ്ങളിലെ വെളളം കൃഷിക്കനുയോഗ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തല്‍, കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കുക എന്നതാണ് പഠനയാത്രയുടെ ലക്ഷ്യം. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. പഠനയാത്രയ്ക്ക് നേതൃത്വം നല്‍കും. നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പച്ചപ്പ് കണ്‍വീനര്‍, മികച്ച ജൈവ കര്‍ഷകര്‍ തുടങ്ങിയ എണ്‍പതോളം പേരാണ് പഠനയാത്രയില്‍ പങ്കെടുക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമായി പഠനയാത്ര അംഗങ്ങള്‍ ചര്‍ച്ച നടത്തും. ജില്ലയില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാവശ്യമായ പദ്ധതി വിവിധ വകുപ്പുകളുടെ സഹായത്തോടെ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.

date