Skip to main content

വിദ്യാലയങ്ങളില്‍ ശാസ്ത്ര രംഗം പദ്ധതി തുടങ്ങി

പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളെ ഏകോപിപ്പിച്ചു കൊണ്ട് ശാസ്ത്ര രംഗം എന്ന പേരില്‍ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചു. നിലവിലുള്ള സയന്‍സ്, സാമൂഹികശാസ്ത്ര, ഗണിത, പ്രവര്‍ത്തിപരിചയ ക്ലബുകളെ ഉപയോഗിച്ച് കുട്ടികളില്‍ ശാസ്ത്രീയമനോഭാവവും യുക്തിചിന്തയും വളര്‍ത്തിയെടുക്കുന്നതിനും കപടശാസ്ത്രങ്ങള്‍ക്കെതിരെ പ്രചരണം നടത്താനുള്ള ബോധം വളര്‍ത്തിയെടുക്കും. കൂടാതെ പരിസ്ഥിതിയോടുള്ള നിലപാടുകള്‍ ഉറക്കെ പറയാനുമുള്ള ഒരു പൊതു വേദിയായിട്ടാണ് ശാസ്ത്ര രംഗം പ്രവര്‍ത്തിക്കുക. ശാസ്ത്ര രംഗം മാര്‍ഗ്ഗരേഖ ഉപയോഗപ്പെടുത്തി സ്‌കൂള്‍തല ശാസ്ത്ര സംഗമങ്ങള്‍ നവംബര്‍ മൂന്നാം വാരത്തോടെ പൂര്‍ത്തിയാവും. ഉപജില്ലാതല ശാസ്ത്ര സംഗമം ജനുവരി ആദ്യവാരവും ജില്ലാതല ശാസ്ത്ര സംഗമം ജനുവരി രണ്ടാം വാരവും നടക്കും. ജില്ലയിലും ഉപജില്ലയിലും 160 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഉപജില്ലാ തലത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാതലത്തില്‍ ജില്ല വിദ്യാഭ്യാസ ഉപഡയക്റ്ററുമാണ് ശാസ്തരംഗം സമിതി അധ്യക്ഷന്‍മാര്‍. യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയക്റ്റര്‍ ഇബ്രാഹീം തോണിക്കര. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി.ജി.അലക്‌സാണ്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എന്‍.ഡി.തോമസ്, എം.കെ.ഉഷാദേവി, ശാസ്ത്ര രംഗം ജില്ലാ കോര്‍ഡിനേറ്റര്‍ സി.ജയരാജന്‍, ജില്ല സയന്‍സ് ക്ലബ് അസോസിയേഷന്‍ സെക്രട്ടറി എം.സുനില്‍ കുമാര്‍,ശാസ്ത്ര രംഗം ഉപജില്ലാ കണ്‍വീനര്‍മാരായ എം.ജെ.ജോര്‍ജ്, സജി എന്നിവര്‍ പങ്കെടുത്തു.

date