Skip to main content

നാലാംതരം തുല്യത ജില്ലയില്‍ 736 പേര്‍ പരീക്ഷ എഴുതി

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന നാലാംതരം തുല്യത പരീക്ഷയില്‍ 736 പേര്‍ പങ്കെടുത്തു.  ഇവരില്‍ 586 പേര്‍ സ്ത്രീകളും 150 പേര്‍ പുരുഷന്‍മാരുമാണ്.  586 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരും 25 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരുമാണ്.  ആറ് പേര്‍ ഭിന്നശേഷിക്കാരുമാണ്. പുല്‍പ്പള്ളി പഞ്ചായത്തിലെ താന്നിക്കുന്ന് കോളനിയിലെ 71 വയസുള്ള ദേവി ഏറ്റവും പ്രായം കൂടിയ പഠിതാവും മുണ്ടേരിയിലെ 15 വയസുള്ള മുഹമ്മദ് സിയാദ് പ്രായം കുറഞ്ഞ പഠിതാവുമാണ്.പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഏഴാംതരം തുല്യതാ കോഴ്‌സില്‍ ചേരാം.
പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പെരിങ്ങോട്ടുകുന്ന് പരീക്ഷാ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ മുതിര്‍ന്ന പഠിതാവ് ശാന്തമ്മയ്ക്ക് ചേദ്യ പേപ്പര്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.നൗഷാദ് അധ്യക്ഷത വഹിച്ചു.  സാക്ഷതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിര്‍മ്മല റേയ്ച്ചല്‍ ജോയി, വാര്‍ഡ് മെമ്പര്‍ ഉഷ ആനപ്പാറ, ഓഫീസ് സ്റ്റാഫ് പി.വി.ജാഫര്‍, പ്രേരക്മാരായ പി.എ.സിന്ധു, വി.സി.ഷിജി, ഇന്‍സ്ട്രക്ടര്‍ കെ.ഷീബ എന്നിവര്‍ സംസാരിച്ചു.
 

date