Skip to main content

ബാലസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള  പരിശീലനം ഇന്ന് 

 

ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കുട്ടികള്‍ക്കെതിരെയുള്ള  ചൂഷണങ്ങള്‍ തടയുന്നതിനുമായി പ്രാദേശികതലങ്ങളില്‍ രൂപീകരിച്ച 'ഒപ്പം കുട്ടികള്‍ക്കൊപ്പം' ബാലസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പില്‍ അംഗമാവുന്നതിനായി അപേക്ഷ നല്‍കിയവര്‍ ക്കുള്ള പരിശീലനം ഇന്ന് (നവംബര്‍ 19) നടക്കും. ജില്ലാ പ്ലാനിങ ്ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി രാവിലെ 10ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ചൈല്‍    പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി അധ്യക്ഷയാവും. ചൈല്‍ഡ് രംഗത്തെ വിദഗ്ധര്‍ ക്ലാസെടുക്കും.
 

date