Skip to main content

സൗജന്യ വീല്‍ ചെയര്‍ വിതരണം ചെയ്തു

പ്രളയ ബാധിത പ്രദേശങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ വീല്‍ ചെയര്‍ വിതരണം ചെയ്തു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെയും സഹകരണത്തോടെ തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക്  ജില്ലാകലക്ടര്‍ ജാഫര്‍ മലിക് വീല്‍ ചെയര്‍ കൈമാറി. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിപ്മാന്‍ ഫൗണ്ടേഷനാണ് സൗജന്യമായി വീല്‍ ചെയര്‍ നല്‍കിയത്. 
കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ പി. എന്‍ പുരുഷോത്തമന്‍, സാമൂഹ്യനീതി ഓഫീസര്‍ കൃഷ്ണമൂര്‍ത്തി, ജില്ല ഹസാഡ് അനലിസ്റ്റ് കെ. അമൃത, സ്ഫിയര്‍ ഇന്ത്യ ജില്ല പ്രൊജക്ട് ഓഫീസര്‍ വി ഹമീദ് ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.  
 

date