Skip to main content

വിദ്യാഭ്യാസ വായ്പ കുടിശ്ശിക അദാലത്ത്

 

  

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് വിവിധ കാരണങ്ങളാല്‍ തിരിച്ചടക്കാന്‍ കഴിയാതെ നടപടി നേരിടുന്നവര്‍ക്കായി കാനറ ബാങ്ക് നവംബര്‍ 27 ന് രാവിലെ 10.30 മുതല്‍ അദാലത്ത് നടത്തും. ചാലപ്പുറത്തുള്ള കാനറ ബാങ്ക് റീജിയണല്‍ ഓഫീസിലാണ് അദാലത്ത്. ജില്ലയിലെ വിദ്യാഭ്യാസ വായ്പ കുടിശ്ശികകാര്‍ക്ക് പലിശയിലും മുതലിലും ഇളവുകളോടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വായ്പ തീര്‍പ്പാക്കുന്നതിന് അദാലത്തില്‍ അവസരമുണ്ടാകും. തീര്‍പ്പാക്കുന്ന തുകയുടെ 10 ശതമാനം അന്ന് തന്നെ അടയ്ക്കണം. ബാക്കി തുകയ്ക്ക് 3 മാസത്തെ സമയം അനുവദിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു  

 

 

സോഷ്യല്‍ വര്‍ക്കര്‍ കൂടിക്കാഴ്ച    

            

                              

സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാപ്രൊബേഷന്‍ ഓഫീസിനു കീഴില്‍ യുവകുറ്റാരോപിതര്‍, വിചാരണ തടവുകാര്‍, മുന്‍കുറ്റവാളികള്‍ എന്നിവര്‍ക്കിടയില്‍ സാമൂഹിക- മാനസിക- സന്നദ്ധസേവന ഇടപെടലുകള്‍ നടത്തുന്നതിനായി താല്‍പ്പര്യമുള്ള സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരില്‍ നിന്നും വോളന്ററി സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ 22 ന് രാവിലെ 10.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ അസിസ്റ്റന്റ് കളക്ടറുടെ ചേംബറില്‍ കൂടിക്കാഴ്ചക്കായി എത്തണം. യോഗ്യത: പ്ലസ്ടു/പി.ഡി.സി. (ബിരുദധാരികള്‍ക്ക് മുന്‍ഗണന) പ്രായപരിധി: 65 വയസ്സ് കവിയാന്‍ പാടില്ല. ഹോണറേറിയം: പ്രതിമാസം പരമാവധി 5000 രൂപ വരെ. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, ജനനതിയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2373575.

 

 

വനിതകള്‍ക്കായി ജോബ് ഫെസ്റ്റ്

 

 

കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 23 ന് രാവിലെ 10 മണി മുതല്‍ മലാപ്പറമ്പ് വനിതാ പോളിടെക്നിക് കോളേജില്‍ വനിതകള്‍ക്ക് മാത്രമായി ജോബ്ഫെസ്റ്റ് സംഘടിപ്പിക്കും. 25 ഓളം കമ്പനികള്‍ പങ്കെടുക്കുന്ന ഫെസ്റ്റില്‍ പ്രവേശനം സൗജന്യമാണ്.  ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് പരിപാടി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐ.ഐ.എം പ്രൊഫസര്‍ ഡോ.ദീപസേത്തി മുഖ്യാതിഥി ആയിരിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 23 ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം മലാപറമ്പ് വനിതാ പോളിടെക്നിക്കില്‍ എത്തണം. ഫോണ്‍: 0495 - 2370176  

 

 

സൗജന്യ തൊഴില്‍ പരിശീലനം

 

 

മാത്തറയിലുളള കനറാബാങ്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റലേഷന്‍ ഓഫ് സി.സി.ടി.വി ക്യാമറ, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റക്ടര്‍ സൗജന്യ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 28. ഫോണ്‍: 9447276470, 0495  2432470.

 

 

കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്സ് വാക് ഇന്‍ ഇന്റര്‍വ്യൂ

 

 

കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ 765 രൂപ ദിവസവേതനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ആയി നിയമനം നടത്തുന്നതിന് നാളെ (നവംബര്‍ 20) രാവിലെ 11  മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി,  കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ്, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് മലയാളം ലോവര്‍ എന്നീ  വിദ്യാഭ്യാസ യോഗ്യതകളുള്ളവര്‍, ജോലി പരിചയം തുടങ്ങിയ രേഖകളുമായി രാവിലെ 11 മണിക്ക് തൃശൂര്‍ സര്‍വ്വകലാശാലാ ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം. നിയമന കാലാവധി പരമാവധി 179 ദിവസം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് 'www.kuhs.ac.in'സന്ദര്‍ശിക്കുക.

 

 

പെന്‍ഷന്‍ മസ്റ്ററിംഗ്

 

 

ജില്ലയില്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ജീവന്‍ രേഖ സോഫ്റ്റവെയര്‍ മുഖേന മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളുടെ മസ്റ്ററിംഗ് ഡിസംബര്‍ അഞ്ച് വരെ അക്ഷയ കേന്ദ്രം പ്രതിനിധികള്‍ വീടുകളില്‍ ചെന്ന് ചെയ്യും. അങ്ങനെ ഉള്ളവരുടെ വിവരങ്ങള്‍ കുടുംബാംഗം 29 നകം കൃഷി ഓഫീസര്‍മാരെ അറിയിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

 

 

 

വാഹനങ്ങള്‍ ലേലം ചെയ്യും

 

 

കോഴിക്കോട് സിറ്റി പോലീസ് ഓഫീസിന് കീഴില്‍ ജില്ലയിലെ എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്നമംഗലം, മാവൂര്‍, മെഡിക്കല്‍ കോളേജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറൂഖ്  സ്റ്റേഷനുകളിലും ചാത്തമംഗലം വെഹിക്കിള്‍ യാര്‍ഡിലും അവകാശികള്‍ ഇല്ലാത്തതും നിലവില്‍ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 755 വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ആര്‍ക്കെങ്കിലും അവകാശ വാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെ ഹാജരായി അവകാശം ഉന്നയിക്കാം. നിശ്ചിത കാലാവധിക്കുളളില്‍ രേഖാപരമായി അവകാശം ഉന്നയിക്കാത്ത പക്ഷം വാഹനങ്ങള്‍ അവകാശികളില്ലാത്തതായി പരിഗണിച്ച്  www.mstcecommerce.com എന്ന വെബ്സൈറ്റ് മുഖേന ഇ ലേലം ചെയ്ത് സര്‍ക്കാറിലേക്ക് മുതല്‍ കൂട്ടും. ഫോണ്‍: 0495 2722673. വാഹനങ്ങളുടെ ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിലും പരിശോധനയ്ക്ക് ലഭിക്കും.

 

 

 

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം

 

 

കൊയിലാണ്ടി മത്സ്യഭവന് കീഴിലുള്ള തീരദേശ മത്സ്യ ഗ്രാമങ്ങളില്‍ രണ്ട് പേരെ ഫീല്‍ഡ് ജോലിക്കായി താത്കാലികമായി നിയമിക്കുന്നതിന് താത്പര്യമുള്ള മത്സ്യത്തൊഴിലാളികളുടെ ആശ്രിതരായ യുവതീ യുവാക്കളെ തിരഞ്ഞെടുക്കുന്നതിന് നവംബര്‍ 20 ന് രാവിലെ 10.30 മണിക്ക്  കൊയിലാണ്ടി മത്സ്യഭവന്‍  ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രതിമാസ ഹോണറേറിയം 6,000 രൂപ, യോഗ്യത - ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മത്സ്യത്തൊഴിലാളി കുടുംബാംഗമായിരിക്കണം. വയസ്സ് 18-35. മത്സ്യത്തൊഴിലാളി മേഖലയില്‍ ഫീല്‍ഡ് ജോലി ചെയ്യാന്‍  സന്നദ്ധതയുണ്ടായിരിക്കണം. അപേക്ഷകര്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍ 0495-2383780.

date