Skip to main content

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലാ ആശുപത്രിയിലെ ഒ.പി കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിംഗും അറിയുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കഞ്ഞിക്കുഴി, മരിയാപുരം, വാഴത്തോപ്പ്, കാമാക്ഷി പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരും 21നും 35നും വയസ്സില്‍ (എസ്.സി, എസ്.റ്റിക്ക് അഞ്ച് വയസ്സ് ഇളവുണ്ട്) മധ്യേ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറം ആശുപത്രി ആഫീസില്‍ നിന്നും നവബംര്‍ 19 മുതല്‍ 27 വൈകിട്ട് അഞ്ച് വരെ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ 28നകം  സൂപ്രണ്ടിന് ലഭിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് . ഫോണ്‍ 04862 232474.

date