Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം

ആലുവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഡി.സി പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള  പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. അപേക്ഷ ഡിസംബര്‍ ഏഴുവരെ രാവിലെ 10 മുതല്‍ 3.30 വരെയുള്ള സമയത്ത്  സമര്‍പ്പിക്കാം. ഫോണ്‍ 0484- 2623304.
സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടി
ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ ഉള്ള വെള്ളപ്പാറയിലെ  ഹില്‍വ്യൂ പാര്‍ക്കില്‍ നിന്നും നവംബര്‍ 17ന്  ഒരു സ്വര്‍ണ്ണാഭരണം കളഞ്ഞ് കിട്ടിയിട്ടുണ്ട്.     ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഇടുക്കി പൈനാവ് സിവില്‍ സ്റ്റേഷനിലുള്ള ഹെഡ് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്.  ഉടമസ്ഥര്‍ തെളിവ്/ രേഖകള്‍ സഹിതം ഹാജരായാല്‍ ആഭരണം തിരികെ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232248 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

date