Skip to main content
പരിശീലനം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍ ബിജി നിര്‍വ്വഹിക്കുന്നു.

എറേസ് പദ്ധതിയില്‍ വയറിംഗ്  പരിശീലനം

  സംസ്ഥാന സര്‍ക്കാര്‍  നടപ്പാക്കുന്ന എറേസ് പദ്ധതി പ്രകാരം  വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിലെ യുവതി യുവാക്കള്‍ക്കായി സൗജന്യ വയറിംഗ് പ്ലമ്പിംഗ് പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും ലൈഫ് മിഷന്‍  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെയും പ്ലമ്പിംഗ് ജോലികള്‍ സൗജന്യമായി ചെയ്തു  .ഗ്രാമനികേതനും  വെള്ളത്തൂവല്‍  പഞ്ചായത്തും കുടുംബശ്രീയും കൈകോര്‍ക്കുന്ന പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .ആര്‍ ബിജി  നിര്‍വഹിച്ചു..
കൂടുതല്‍ ആളുകള്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന മുറക്ക് വയറിംഗ് ജോലികള്‍ പഞ്ചായത്തിന്റെ എല്ലാ മേഖലകളിലെക്കും വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ പഞ്ചായത്ത് എന്ന നിലയില്‍ ഗുണഭോക്താക്കള്‍ക്ക് ഏറെ സഹായകരമാവുകയാണ്  പദ്ധതി.   ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത മിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date