Skip to main content

ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍ 4, 5 തീയതികളില്‍

ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ പണിക്കന്‍കുടി ക്ഷീരസഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്  കേരളഫീഡ്സ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ക്ഷീരകര്‍ഷക സംഗമം ഡിസംബര്‍  5 ന് ക്ഷീര വികസന -വനം വകുപ്പ് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. റോഷി  അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാര്‍ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ക്ഷീരസഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date