Skip to main content

കിടങ്ങൂരില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഭാത ഭക്ഷണ പദ്ധതി

കിടങ്ങൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രഭാത ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ  നാല് സ്കൂളുകളിലാണ് ഭക്ഷണവിതരണം.

എല്‍.പി, യു.പി വിഭാഗത്തില്‍പ്പെട്ട  215 വിദ്യാര്‍ത്ഥികള്‍ക്ക്    ഇഡ്ഡലി, ദോശ ,അപ്പം എന്നിവയാണ് നല്‍കുന്നത്. ഒരു വിദ്യാര്‍ഥിക്ക് ഒരു ദിവസം എട്ട് രൂപയാണ്  പദ്ധതിക്കായി ചിലവഴിക്കുന്നത്. രാവിലെ 8.30 നാണ് ഭക്ഷണ വിതരണം.

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവരില്‍ നിന്നുമാണ് പ്രഭാത ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നത്. കിടങ്ങൂര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് ഷൈബി മാത്യു ഉദ്ഘാടനം ചെയ്തു.

 

date