Skip to main content

തൊഴിലുറപ്പ് ക്വാളിറ്റി മോണിട്ടറിംഗ് ടീമില്‍ അംഗങ്ങളെ നിയോഗിക്കുന്നു

     മഹാത്മാഗാന്ധി ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലാതല  വിലയിരുത്തലിനായി 10 പേരടങ്ങുന്ന ക്വാളിറ്റി മോണിറ്ററിംഗ് ടീമിനെ നിയോഗിക്കുന്നു. തദ്ദേശ സ്വയം ഭരണം, ഇറിഗേഷന്‍, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളില്‍  അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍, സിവില്‍ /അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ തസ്തികയില്‍ നിന്നും വിരമിച്ച 65 വയസില്‍ താഴെയുള്ളവര്‍ക്ക് അംഗത്വത്തിന് അപേക്ഷിക്കാം.

    ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, കോട്ടയം എന്ന മേല്‍വിലാസത്തിലോ itpnregaktm@gmail.com   എന്ന ഇമെയില്‍ വിലാസത്തിലോ ഈ മാസം 28 നകം അപേക്ഷ സമര്‍പ്പിക്കണം.

 

date