Skip to main content

'വേള്‍ഡ് കാര്‍ ഫ്രീ ഡേ' ബലൂണില്‍ ചിത്ര രചന

ഇ.എസ്.എ.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വേള്‍ഡ് കാര്‍ ഫ്രീ ഡേ'യോടനുബന്ധിച്ച് നാളെ (24) തൃശൂര്‍ രാമനിലയം റോഡില്‍ കേരള ലളിതകലാ അക്കാദമിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബലൂണുകളില്‍ ചിത്രം വരയ്ക്കും. മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗവും അതുവഴി ഉണ്ടാകുന്ന മലിനീകരണവും കുറയ്ക്കുക, കാല്‍നടയാത്ര, സൈക്കിള്‍ സവാരി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലുള്ള  കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 1.30 മുതല്‍ വൈകുന്നേരം ആറു വരെയാണ് ചിത്രരചന.

 

 

date