Skip to main content

ഗതാഗത പ്രശ്‌നം : സംസ്ഥാനപോലീസ് മേധാവിയുടെ യോഗം ഇന്ന് (24) പോലീസ് ട്രെയിനിങ് കോളേജില്‍

തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും  അവയ്ക്ക് പരിഹാരം കാണുന്നതിനുമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ഇന്ന് (നവംബര്‍ 24) യോഗം ചേരുന്നത് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ആഡിറ്റോറിയത്തിലേയ്ക്ക് മാറ്റി. തീയതിയിലും സമയത്തിലും മാറ്റമില്ല. ഞായറാഴ്ച രാവിലെ 11 മണിക്കാണ് യോഗം. നന്ദാവനം എ.ആര്‍ ക്യാമ്പ് ആഡിറ്റോറിയത്തില്‍ യോഗം ചേരാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളളവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്.

date