Skip to main content

അയ്യപ്പന്റെ പൂങ്കാവനം കാക്കേണ്ടത് ഭക്തരുടെ കടമ: തന്ത്രി

അയ്യപ്പദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ദര്‍ശനത്തിന് നല്‍കുന്ന അതേ പ്രാധാന്യം ഭഗവാന്റെ പൂങ്കാവനം കാത്തുസൂക്ഷിക്കുന്നതിലും കാണിക്കണമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ പരിസ്ഥിതിക്ക് ഹാനികരമാകുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാണം. സാധാരണഗതിയില്‍ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് സാധാനങ്ങളുടെ ആവശ്യമില്ല. വാട്ടര്‍ബോട്ടില്‍ മുതലായവ കൊണ്ടുവന്നാല്‍ തന്നെ തിരികെ കൊണ്ടുപോകേണ്ടതാണ്. ഭക്തര്‍ ആചാരങ്ങളുടെ പേരില്‍ അര്‍ത്ഥശൂന്യമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം. വ്രതംനോറ്റ് വരുന്നവര്‍ക്ക് പതിനെട്ടാംപടി കയറുന്നതിന് മുമ്പായിട്ട് തേങ്ങയുടയ്ക്കുകയും മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞപ്പൊടിയും പട്ടും സമര്‍പ്പിക്കുകയും ചെയ്യാം. അതിനുപകരം മറ്റ് പലയിടങ്ങളിലും തേങ്ങ ഉടയ്ക്കുന്നതും മാളികപ്പുറത്ത്  തേങ്ങ ഉരുട്ടുന്നതും തുണികള്‍ വലിച്ചെറിയുന്നതും കൈ പതിപ്പിക്കുന്നതും വഴിയരുകില്‍ കല്ല് കൂട്ടിവെയ്ക്കുന്നതും അനാചാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

 

date