Skip to main content
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ഉദ്യോഗാർഥികൾക്കായി സംലടിപ്പിച്ച ശില്പശാല ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ആൻഡ്രൂസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ: ശില്‍പശാല സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന് കീഴിലെ വിവിധ മന്ത്രാലയങ്ങള്‍/ വകുപ്പുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയോടനുബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍വീസ് തസ്തികകളിലേക്ക് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഈ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് വെല്‍ഫയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (സിജിഇഡബ്ലുസിസി) യുടെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചത്. സിജിഎല്‍ പരീക്ഷ നടപടിക്രമങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസെടുത്തു.
ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ സിജിഇഡബ്ലുസിസി ട്രഷറര്‍ കെ രാജേഷ് അധ്യക്ഷ വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ഇന്‍കം ടാക്‌സ് ഓഫീസര്‍ കെ ശ്രീജേഷ്, സിജിഎസ്ടി സൂപ്രണ്ട് പി വി നാരായണന്‍, പോസ്റ്റല്‍ സൂപ്രണ്ട് സി കെ മോഹനന്‍, സിജിഡിഎ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ശരത് ചന്ദ്ര ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി തുടര്‍ന്നും മോട്ടിവേഷണല്‍ ക്ലാസുകളും ആവശ്യമായ സഹായങ്ങളും ഏര്‍പ്പെടുത്തും.  കൂടുതല്‍ വിവരങ്ങള്‍ 9495724462 ല്‍ ലഭിക്കും.

date