Skip to main content

മലബാര്‍ക്രാഫ്റ്റ് മേള-2018: കലാസന്ധ്യയില്‍ ഇന്ന് സോപാന നൃത്തവും കാടിന്‍റെ മക്കളുടെ അനുഷ്ഠാന രംഗകലകളും

മലബാര്‍ക്രാഫ്റ്റ് മേള-2018-നോടനുബന്ധിച്ച് ഇന്ന് (ജനുവരി 17-ന്)കെ.രാജേഷ് കൃഷ്ണയും സംഘവും സോപാന സംഗീതത്തിന്‍റെ ഈണത്തിനും താളത്തിനും അനുസൃതമായി അവതരിപ്പിക്കുന്ന സോപാന ന ൃത്തം വൈകീട്ട് ആറിന് നടക്കും. തുടര്‍ന്ന് കൃഷ്ണന്‍ ആര്യമാലയും സംഘവും അവതരിപ്പിക്കുന്ന ആര്യമാല, ആഗസ്ത്യാര്‍ വനം ആദിവാസി സംഘങ്ങള്‍ അവതരിപ്പിക്കുന്ന കാടും മലയുമായി ഇഴുകിചേര്‍ന്ന് ജീവിക്കുന്ന ഗോത്രസമൂഹങ്ങളുടെ വൈവിധ്യമാര്‍ന്ന എട്ടോളം അനുഷ്ഠാന രംഗകലകളുടെ അവതരണം. കൂടാതെ അട്ടപ്പാടി മേഖലയിലെ ആദിവാസി ഊര് നിവാസികള്‍ തനത് ശൈലിയില്‍ അവതരിപ്പിക്കുന്ന ഇരുളനൃത്തം എന്നിവ നടക്കും.
date