Skip to main content

നീലേശ്വരം നഗരസഭയില്‍ മസ്റ്ററിങ്

നീലേശ്വരം നഗരസഭാ വാര്‍ഡുകളിലെ  സാമൂഹ്യ സുരക്ഷാ പെന്‍ഷന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് സുഗമമാക്കുന്നതിന്  ഇന്നും (ഡിസംബര്‍ ആറ്),നാളെയും(ഡിസംബര്‍ ഏഴ്) ഡിസംബര്‍ 10,12 തീയ്യതികളിലുമായി രാവിലെ 9.30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് ക്യാമ്പ് നടക്കും.ഡിസംബര്‍ ആറിന് ഒന്ന്,രണ്ട് വാര്‍ഡുകളിലുള്ളവര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജന വായനശാലയിലും ആറ്, ഏഴ് വാര്‍ഡുകളിലുള്ളവര്‍ക്ക് പട്ടേന ജനശക്തി വായനശാല പരിസരത്തും,17,18 വാര്‍ഡുകളിലുള്ളവര്‍ക്ക് പള്ളിക്കര പീപ്പിള്‍സ് വായനശാലയിലും 25,26 വാര്‍ഡുകളിലുള്ളവര്‍ക്ക് ബോട്ട്‌ജെട്ടി അങ്കണ്‍വാടിയിലും നടക്കുന്ന മസ്റ്ററിങ് ക്യാമ്പുകളില്‍ പങ്കെടുക്കാം.

ഡിസംബര്‍ ഏഴിന് നാല്, അഞ്ച് വാര്‍ഡുകളിലുള്ളവര്‍ക്ക് ചിറപ്പുറം ജീവന്‍ വിദ്യാ സ്‌കൂളിലും ചിറപ്പുറം വായനശാലയിലും എട്ട്, ഒമ്പത്, 10 വാര്‍ഡുകളിലുള്ളവര്‍ക്ക് പാലാത്തടം ക്യാമ്പസിലും 19,20 വാര്‍ഡുകളിലുള്ളവര്‍ക്ക് കൊയാമ്പുറം കൃഷ്ണപ്പിള്ള വായനശാലയിലും 23, 24 വാര്‍ഡുകളിലുള്ളവര്‍ക്ക് കടിഞ്ഞിമൂല ജി ഡബ്ല്യു എല്‍ പി എസിലും നടക്കുന്ന മസ്റ്ററിങ് ക്യാമ്പില്‍ പങ്കെടുക്കാം.

ഡിസംബര്‍ 10 ന് ഒന്ന്,രണ്ട് വാര്‍ഡുകളിലുള്ളവര്‍ക്ക് പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജനവായനശാലയിലും ആറ്, ഏഴ് വാര്‍ഡുകളിലുള്ളവര്‍ക്ക്,പട്ടേനജനശക്തി വായനശാലയിലും 17,18 വാര്‍ഡുകളിലുള്ളവര്‍ക്ക് പള്ളിക്കര പീപ്പിള്‍സ് വായനശാലയിലും 25,26 വാര്‍ഡുകളിലുള്ളവര്‍ക്ക് ബോട്ട്‌ജെട്ടി അങ്കനവാടിയിലും നടക്കുന്ന മസ്റ്ററിങ് ക്യാമ്പില്‍ പങ്കെടുക്കാം.

 ഡിസംബര്‍ 12 ന് 14,15 വാര്‍ഡുകളിലുള്ളവര്‍ക്ക് പൊടോത്തുരുത്തി എ കെ ജി വായനശാലയിലും,കിഴക്കേക്കര നവ ജ്യേതി ക്ലബ്ബിലും കാര്യങ്കോട് എം ജി കമ്മത്ത് വായനശാലയിലും മൂന്നാം വാര്‍ഡിലുള്ളവര്‍ക്ക് കെ കെ ഡി സി വായനശാലയിലും 29,30,31 വാര്‍ഡുകളിലുള്ളവര്‍ക്ക് കൊട്രച്ചാല്‍ അങ്കനവാടിയിലും കണിച്ചിറ കമ്മ്യൂണിറ്റി ഹാളിലും നടക്കുന്ന മസ്റ്ററിങ് ക്യാമ്പില്‍ പങ്കെടുക്കാം.

date