Skip to main content

അവലോകന യോഗം 17 മുതല്‍ 

വിവിധ പദ്ധതികളുടെ  പുരോഗതി വിലയിരുത്തുന്നതിനായി ജില്ലയിലെ ബ്ലോക്ക്, മുന്‍സിപ്പല്‍തല അവലോകന യോഗങ്ങള്‍ ഡിസംബര്‍ 17 മുതല്‍ 20 വരെ  കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഡിസംബര്‍ 17 ന്  രാവിലെ 10 ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്കും 11.30 മുതല്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും ഡിസംബര്‍ 18 ന് രാവിലെ 10 ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചയാത്തുകള്‍ക്കും 11.30 മുതല്‍പരപ്പ ബ്ലോക്കിനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചയാത്തുകള്‍ക്കും ഡിസംബര്‍ 19 ന് രാവിലെ 10 ന് നീലേശ്വരം ബ്ലോക്കിനും ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും11.30 മുതല്‍ കാഞ്ഞങ്ങാട് ബ്ലോക്കിനും ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള ഗ്രാമപഞ്ചായത്തുകള്‍ക്കും ഡിസംബര്‍ 20 ന് രാവിലെ 10 ന് കാസര്‍കോട് ജില്ല പഞ്ചായത്ത്,നീലേശ്വരം,കാഞ്ഞങ്ങാട് നഗരസഭകള്‍ക്കുമാണ് അവലോകന യോഗം നടക്കുന്നത്.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍   നിശ്ചിത മാതൃകയില്‍ പദ്ധതി പുരോഗതി തയ്യാറാക്കി എട്ട്  പകര്‍പ്പുകള്‍ വീതം ഡിസംബര്‍ 16 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം.

date