Skip to main content

'ഇനിയൊരു പ്രകൃതി ദുരന്തത്തെ നമുക്കെങ്ങനെ പ്രതിരോധിക്കാം' ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

 

ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെയും മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഇനിയൊരു പ്രകൃതി ദുരന്തത്തെ നമുക്കെങ്ങനെ പ്രതിരോധിക്കാം ' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു.  

പ്രളയം, ഉരുള്‍പൊട്ടല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍, മണ്ണിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. തിരുവനന്തപുരം കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പിലെ ശാസ്ത്രജ്ഞന്‍ ഡോ.ജൂഡ് ഇമ്മാനുവല്‍, പൊന്നാനി എം.ഇ. എസ് കോളേജ് ജിയോളജി വിഭാഗം പ്രൊഫസര്‍ വി.കെ. ബ്രിജേഷ്, സോയില്‍ കണ്‍സര്‍വേഷന്‍ ജില്ലാ ഓഫീസര്‍ മറിയാമ്മ കെ.ജോര്‍ജ്ജ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്‍പേഴ്സണ്‍മാരായ ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്ഥിരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
 

date