Skip to main content

നിലമ്പൂരിലെ ഗതാഗത കുരുക്കിന് പരിഹാരം ; ബൈപ്പാസ് രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ 15ന് ആരംഭിക്കും

 

നിലമ്പൂര്‍  ബൈപ്പാസിലെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ അറിയിച്ചു. കെ.എന്‍.ജി റോഡില്‍ ഒ.സി.കെ പടി മുതല്‍ വെളിയംതോട് വരെ 6.6 കിലോ മീറ്ററിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. പദ്ധതിയുടെ  സ്ഥലമെടുപ്പിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി  സംസ്ഥാന സര്‍ക്കാര്‍ 50 കോടി അനുവദിച്ചു. ബൈപ്പാസ് റോഡിലൂടെയുള്ള 60 കെ.വി ലൈന്‍ 110 കെവിയാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്- വൈദ്യുതി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ പരിഹരിച്ചതോടെയാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതമേറിയത്. ആദ്യഘട്ടത്തില്‍ 960 മീറ്റര്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനായി  35 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്.  ബൈപ്പാസ് യാഥാര്‍ഥ്യമാവുന്നതോടെ നിലമ്പൂരിലെ ഗതാഗത കുരുക്കിന് പരിഹാരമാവും.

date