Skip to main content

ബ്ലോക്ക് കേരളോത്സവം: ചെറിയമുണ്ടവും പെരുമണ്ണ ക്ലാരിയും ജേതാക്കള്‍

 

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കലാവിഭാഗത്തില്‍ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും കായിക വിഭാഗത്തില്‍ പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തും ജേതാക്കളായി. കലാ-കായിക വിഭാഗങ്ങളില്‍ ഒഴൂര്‍ ഗ്രാമപഞ്ചായത്തിനാണ് രണ്ടാംസ്ഥാനം.
ചെട്ടിയാം കിണര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് സമ്മാനദാനം നിര്‍വഹിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ പൊതുവാത്ത് അധ്യക്ഷയായി. ഇ.ഗീത, കവറൊടി മുഹമ്മദ്, മുജീബ് താനാളൂര്‍, കെ.പ്രേമരാജന്‍, പി.ബിന്ദു എന്നിവര്‍ സംസാരിച്ചു.
 

date