Post Category
സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് കോഴ്‌സ് സമ്പർക്ക ക്ലാസ് 14 മുതൽ
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ സമ്പർക്ക ക്ലാസുകൾ 14നും 15നും നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വിറ്റ് ഹാളിലും 21നും 22നും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും 28നും 29നും എറണാകുളം സൗത്ത്, ചിറ്റൂർ റോഡിലെ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.15 വരെ നടക്കും. സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ് എന്നിവ അടച്ച രേഖകൾ ഹാജരാക്കിയ പഠിതാക്കൾക്ക് ക്ലാസ്സുകളിൽ പങ്കെടുക്കാം. വിവിധ ജില്ലകളിൽ നിന്നുള്ള പഠിതാക്കൾക്ക് പ്രത്യേകം അനുവദിച്ച പഠനകേന്ദ്രവും മറ്റു വിവരങ്ങളും അറിയാൻ www.niyamasabha.org യിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കുക.
പി.എൻ.എക്‌സ്.4431/19
date
- Log in to post comments