Skip to main content

കുറ്റിയാര്‍വാലി ഭൂമി വിതരണം മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

 

ദേവികുളം താലൂക്കിലെ ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക്  ഭൂമി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഡിസംബര്‍ 9 ഉച്ചകഴിഞ്ഞ് 3.30ന് കുറ്റിയാര്‍വാലിയില്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി,  എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം സബ്കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date