Skip to main content

ലൈഫ് പാര്‍പ്പിട പദ്ധതി മധ്യമേഖലാ യോഗം:  ഡിസംബര്‍ 9ന് കാക്കനാട് കലക്ടറേറ്റില്‍

ലൈഫ് മിഷന്‍ കേരളത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുന്നതിനാണ്  ലക്ഷ്യം. എല്ലാ ജില്ലകളിലും ഭവനങ്ങള്‍ പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി 15 വരെ കുടുംബ സംഗമങ്ങളും അദാലത്തും സംഘടിപ്പിക്കുന്നത്. 2020 ജനുവരി 26ന് സംസ്ഥാനതലത്തില്‍ 2 ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഇതിനു മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ മധ്യമേഖലാതല യോഗം ഡിസംബര്‍ 9 രാവിലെ 11ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഡിസംബര്‍ 15 മുതല്‍ ജനവരി 15 വരെ ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും കോര്‍പ്പറേഷന്‍ തലത്തിലും കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും.
 ഇതോടൊപ്പം തന്നെ ലൈഫ് ഗുണഭോക്താക്കളെ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വിവിധ ക്ഷേമ പദ്ധതികളിലും സേവനങ്ങളിലും ഉള്‍പ്പെടുത്തുന്നതിനായി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് ബ്ലോക്ക് തലത്തിലും/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലത്തിലും അദാലത്തുകളും സംഘടിപ്പിക്കും. രാവിലെ ബ്ലോക്കുതല/ മുന്‍സിസപ്പാലിറ്റിതല/കോര്‍പ്പറേഷന്‍തല സംഗമത്തിന്റെ ഉദ്ഘാടനവും തുടര്‍ന്ന് വൈകിട്ട് വരെ അദാലത്തുമാണ് സംഘടിപ്പിക്കുന്നത്.
 

date