Skip to main content

ക്വട്ടേഷന്‍

 

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുള്ള കാനന പാതയിലും ആവശ്യമായ വെളിച്ചം ഏര്‍പ്പെടുത്തുന്നതിന് ജില്ലാകലക്ടര്‍ക്കുവേണ്ടി പീരുമേട് തഹസീല്‍ദാര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. വള്ളക്കടവ് നാലാം മൈല്‍ കവലയില്‍ (കോഴിക്കാനം) നിന്നും ഉപ്പുപാറ വഴി പുല്ലുമേട് വ്യൂ പോയിന്റ് വരെ 12 കി.മീ (കാനനപാതയുള്‍പ്പെടെ) ദൂരത്തിലും കോഴിക്കാനത്തു നിന്നും കെ.എസ്.ആര്‍.റ്റി.സി പാര്‍ക്കു ചെയ്യുന്ന ഗവി റൂട്ടില്‍   ഒരു കിലോമീറ്റര്‍ ദൂരത്തിലും മകരജ്യോതി ദര്‍ശനദിനമായ  2020 ജനുവരി 15ന് ജനറേറ്ററുകളും ട്യൂബുകളും അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏര്‍പ്പെടുത്തുന്നതിനാവശ്യമായ സാമഗ്രികളുടെ വാടക, ജോലിക്കൂലി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കയറ്റിറക്ക്, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തി അടങ്കല്‍ തുകയ്ക്കുള്ള ക്വട്ടേഷന്‍  മുന്‍പരിചയവുമുള്ളവര്‍ക്ക് സമര്‍പ്പിക്കാം. കരാര്‍ ഏറ്റെടുക്കുന്നവര്‍ സ്വന്തം ചെലവില്‍ സാമഗ്രികള്‍ സ്ഥലത്ത് എത്തിച്ച് സ്ഥാപിക്കേണ്ടതും തിരികെ കൊണ്ടുപോകേണ്ടതുമാണ്.  അടങ്കല്‍ തുക ഒരു കി.മീ ദൂരത്തിനുള്ള ചെലവിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തേണ്ടതും അളന്ന് തിട്ടപ്പെടുത്തിയ ദൂരത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ തുക നല്‍കേണ്ടതുമാണ്. കരാര്‍ ഏറ്റെടുക്കുന്നവര്‍ 2020 ജനുവരി 14 ഉച്ചക്ക് 2 മണിക്ക് മുമ്പായി പ്രവര്‍ത്തന സജ്ജമാക്കേണ്ടതും ജിലലാകലക്ടര്‍ മുമ്പാകെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് കാണിക്കേണ്ടതും നിര്‍ദ്ദേശിക്കുന്ന പുനര്‍ ക്രമീകരണങ്ങള്‍ കരാര്‍ ഏറ്റെടുത്തവര്‍ സ്വന്തം ചെലവില്‍ ചെയ്യേണ്ടതുമാണ്. ഡിസംബര്‍ 20 ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി തഹസീല്‍ദാര്‍, പീരുമേട് എന്ന വിലാസത്തില്‍ മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ ലഭിച്ച വ്യക്തി ഡിസംബര്‍ 24ന് അഞ്ചിന് മുമ്പായി ജോലി സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടേണ്ടതും  കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കേണ്ടതുമാണ്. സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും ബാധകമായിരിക്കും.

date