Skip to main content

ജീവിതശൈലി വിദ്യാഭ്യാസ ക്യാമ്പിന് തുടക്കമായി

 

 

കൗമാരപ്രായക്കാരുടെ സ്വഭാവ രൂപീകരണത്തിനും ആരോഗ്യപരമായ ജീവിതശൈലീ രൂപീകരണവും ലക്ഷ്യം വച്ച്  കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്ര വഴി ഒരാഴ്ചക്കാലം നീണ്ട് നില്‍ക്കുന്ന ജീവിതശൈലി വിദ്യാഭ്യാസ ക്യാമ്പിന് തൊടുപുഴ പ്രസിഡന്‍സി കോളേജ് ഹാളില്‍ തുടക്കംകുറിച്ചു.  നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ. ഹരിലാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹത്തില്‍ യുവതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍, രക്ഷിതാക്കളും കുട്ടികളും അന്യോനം നേരിടുന്ന പ്രശ്‌നങ്ങള്‍, ഫലപ്രദമയ പ്രശ്‌ന പരിഹാരം, നേതൃത്വ പരിശീലനം കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഫലപ്രദമായ കൗണ്‍സലിംഗ്, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയവയാണ് ഒരാഴ്ചത്തെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. ഡിസംബര്‍ 12ന് ക്യമ്പ് സമാപിക്കും. യോഗത്തില്‍ പ്രസിഡന്‍സി കോളേജ് ഡയറക്ടര്‍ ജിജി വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി.എസ് ബിന്ദു, ഷീനു, അനുപ്രിയ ബിജു, നിഖില്‍ മുരളി എന്നിവര്‍ സംസാരിച്ചു.

date