Skip to main content

അർഹതയില്ലാത്ത സമുദായങ്ങളെ പട്ടികജാതി/പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തരുത്

പട്ടികജാതി പട്ടികവർഗ ലിസ്റ്റിൽ അർഹതയില്ലാത്ത സമുദായങ്ങളെ ഉൾപ്പെടുത്തരുതെന്ന് പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശിച്ചു.
കലം നിർമ്മാണം തൊഴിലായി സ്വീകരിച്ചിരുന്ന കുംബാരൻ സമുദായത്തെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കാവുന്നതാണെന്ന കിർത്താഡ്‌സിന്റെ റിപ്പോർട്ട് തള്ളുകയും അത് പട്ടിക വിഭാഗക്കാരോട് കാണിക്കുന്ന അനീതിയാണെന്നും പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ഉത്തരവായി. സാമ്പത്തികമായ അവശതയ്ക്ക് പരിഹാരമായി ഒരു സമുദായത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
പി.എൻ.എക്‌സ്.4441/19

 

date