Skip to main content

ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ യു.പി.എസ്.സി നടത്തുന്ന ഇന്ത്യൻ ഇക്കണോമിക് സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മാസം ദൈർഘ്യമുള്ള സമഗ്ര പരിശീലനമാണ് നൽകുന്നത്. ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ്സ് ഇക്കണോമിക്‌സ്/ ഇക്കണോമിട്രിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കാമ്പസിൽ ജനുവരി ആറിന് ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ ലഭിക്കേണ്ടവർക്ക് മണ്ണന്തല കാമ്പസ് ഓഫീസിൽ 200 രൂപ അടച്ച് പത്ത് മുതൽ 31 വരെ അപേക്ഷ ഫോറം വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, ഫോൺ:0471-2313065, 2311654, 8281098867.
പി.എൻ.എക്‌സ്.4448/19

date