Skip to main content

സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 22 മുതല്‍

 

          വയനാട് ജില്ലയില്‍ പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍/ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എസ്.ടി. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 64/17 മുതല്‍ 67/17വരെ) (പുരുഷന്‍മാരും, വനിതകളും) തസ്തികകളുടെ തെരഞ്ഞെടുപ്പിന്റെ  മുന്നോടിയായുള്ള കായികക്ഷമതാ പരീക്ഷ ജനുവരി 22 മുതല്‍ 27 വരെ (ജനുവരി 26 ഒഴികെ) രാവിലെ 6 മുതല്‍ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ട്,  പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടത്തും. സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും കായിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനുള്ള   വ്യക്തിഗത അറിയിപ്പ് രജിസ്‌ട്രേഡ് തപാലില്‍ അയച്ചിട്ടുണ്ട്. 

     ജില്ലയിലെ വനാന്തരത്തിലോ വനാതിര്‍ത്തിയിലെയോ സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മാത്രമെ മറ്റ് ഇതര സമുദായത്തില്‍പ്പെട്ട പട്ടിക വര്‍ഗ്ഗക്കാരെ അന്തിമ പട്ടികയ്ക്ക് പരിഗണിക്കുകയുള്ളു.  കായിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസ്സലും, ഫോട്ടോ കോപ്പിയും), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (4 എണ്ണം) എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 6ന് എത്തണം.  രണ്ട് വിഭാഗത്തിലും അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് മെമ്മോയും സഹിതം അവര്‍ക്കു ലഭിച്ചിട്ടുള്ള ആദ്യ തീയ്യതിയില്‍ ടെസ്റ്റിന് ഹാജരാകണം. 

date