Skip to main content

കേരളോത്സവത്തിന് വളണ്ടിയർമാരായി യൂത്ത് ആക്ഷൻ ഫോഴ്സ്

കേരളോത്സവം കലാമത്സര വേദികളിൽ വളണ്ടിയർമാരായി സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ആക്ഷൻ ഫോഴ്സ്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ പ്രളയത്തിനുശേഷം സംസ്ഥാന വ്യാപകമായി രൂപീകരിച്ചതാണ് കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ്. പ്രകൃതി ദുരന്ത നിവാരണത്തിനും സുരക്ഷായ്ക്കുമായി പ്രവർത്തിക്കുന്നവരാണ് ഇവർ.
കേരളോത്സവം 2019 കലാ മത്സര വേദികളിൽ അമ്പതോളം വളണ്ടിയർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. സർട്ടിഫിക്കറ്റ് എഴുതൽ, റിസൾട്ട് കളക്ഷൻ, ഹെൽപ്പ് ഡെസ്‌ക്, ഉദ്ഘാടനവേദിയിൽ അതിഥി സൽക്കാരം, രജിസ്ട്രേഷൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.
പ്രകൃതി ദുരന്ത നിവാരണത്തിലും മാലിന്യ നിർമാർജനത്തിലും പരിശീലനം പൂർത്തിയാക്കി സേവന സന്നദ്ധരായി നിൽക്കുന്നവരാണ് യൂത്ത് ആക്ഷൻ ഫോഴ്സ്. ഈയിടെ 5 ഓളം സർക്കാർ സ്‌കൂളുകളും, പടിഞ്ഞാറെ കോട്ടയിലെ മാനസികരോഗ ആശുപത്രിയും ഇവരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു.

date