Skip to main content

ചെറുമത്സ്യങ്ങളുമായെത്തിയ ബോട്ട് പിടികൂടി

അഴീക്കോട്-മുനമ്പം അഴിമുഖത്ത് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ മത്സ്യബന്ധനത്തിന് പോയ കിംഗ് എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ പിടികൂടിയതിന്റെ പേരിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മാല്യങ്കര സ്വദേശി ശിവദാസന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. 10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 3.5 ടൺ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിനു താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ വി സുഗന്ധകുമാരി തുടർ നടപടികൾ പൂർത്തീകരിച്ച് 2.5 ലക്ഷം രൂപ പിഴയും മത്സ്യം ലേലം ചെയ്ത വകയിൽ 68,900 രൂപയും സർക്കാരിലേക്ക് അടപ്പിച്ചു. ചെറുമത്സ്യങ്ങളെ പിന്നീട് പുറം കടലിൽ നിക്ഷേപിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ വി. പ്രശാന്തൻ, ലൈഫ് ഗാർഡുമാരായ പ്രസാദ്, മിഥുൻ, ഫസൽ, അൻസാർ എന്നിവരാണ് പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.

date