Skip to main content
കാവുംകുന്ന് കോളനി സമഗ്രവികസന പദ്ധതി ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

അംബേദ്കര്‍ സ്വാശ്രയ ഗ്രാമ പദ്ധതി പ്രകാരം വെള്ളമുണ്ട പഞ്ചായത്തിലെ കാവുംകുന്ന് കോളനി സമഗ്ര വികസന പദ്ധതി തുടങ്ങി. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ പി.സജീവ് പദ്ധതി വിശദീകരിച്ചു.നിര്‍മ്മിതി കേന്ദ്രം ജില്ലാ എക്‌സിക്യൂട്ടീവ് സെക്രട്ടറി സാജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി, കെ.കെ.സി മൈമൂന, ലേഖ പുരുഷോത്തമന്‍, എ.ജോണി, പി.എ.അസീസ്, ടി.കെ.മമ്മൂട്ടി, എ.മോയി, എം.സി.ചന്ദ്രന്‍, ലീനാഷിബു, കെ.കൃഷ്ണന്‍, പി.ഒ.മൊയ്തു, കെ.അസൈനാര്‍ എന്നിവര്‍ സംസാരിച്ചു.

 

 

date