Skip to main content

ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി: ജില്ലാതല  പരിപാടി 20ന് 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജനുവരി 20ന് രാവിലെ 11 ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും.  അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ക്ഷേമനിധി ബോര്‍ഡംഗം ഫിലിപ്പ് ജോസഫ,് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി.കെ രാജന്‍ സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഷീബാ മാത്യു നന്ദിയും പറയും.  

                                                           (കെ.ഐ.ഒ.പി.ആര്‍-117/18)

date