Skip to main content

അട്ടപ്പാടി ഗോട്ട് ഫാം  സോളാര്‍ വൈദ്യുത പദ്ധതി നിര്‍മ്മാണോദ്ഘാടനം 19ന്.

 

ജില്ലാ പഞ്ചായത്തിന്റെ 2019 -20 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു കോടി വകയിരുത്തി നടപ്പാക്കുന്ന അട്ടപ്പാടി ഗോട്ട് ഫാം മെഗാവാട്ട് സോളാര്‍ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നവംബര്‍ 19 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് നവംബര്‍ 13 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു.  അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ അധ്യക്ഷയായി. യോഗത്തില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.    

date