Skip to main content

വേസ്റ്റ് മാനേജ്‌മെന്റ് ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് സമാപനം.

വേസ്റ്റ് മാനേജ്‌മെന്റ് ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് സമാപനം.

 

സംസ്ഥാന വ്യവസായ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും  ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് സായൂജ്യം റസിഡന്‍സിയില്‍ നടന്ന ദ്വിദിന ടെക്‌നോളജി ക്ലിനിക്കിന് സമാപനമായി. വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ സംരംഭകര്‍ക്ക് പുതിയ ആശയങ്ങള്‍ നല്‍കുന്നതിനും ഈ മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് ക്ലിനിക് സംഘടിപ്പിച്ചത്.

പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെ പരിചയപ്പെടുത്തുകയും തെരുവോരങ്ങളിലും വീടുകളിലും  വലിച്ചെറിയുന്ന മാലിന്യങ്ങള്‍ എങ്ങനെ  വലിച്ചെറിയാതെ പുനരുപയോഗപ്പെടുത്തി വിവിധ ഉപകരണങ്ങളും വസ്തുക്കളും നിര്‍മിക്കാം തുടങ്ങിയ വിഷയങ്ങളിലായി വിദഗ്ധര്‍ ക്ലാസെടുത്തു. ജില്ലയില്‍ നിന്നുള്ള എഴുപതോളം സംരംഭകര്‍ പങ്കെടുത്ത പരിപാടിയില്‍ പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാധ്യതകളെക്കുറിച്ചും പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കിയുള്ള  സംരംഭങ്ങളെക്കുറിച്ചും കൊച്ചി സി.ഐ.പി.ഇ.ടിയിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ. നീത ജോണ്‍ ക്ലാസ്സെടുത്തു. ഇ - വേസ്റ്റ് മാനേജ്‌മെന്റ് , ബയോ വേസ്റ്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ എസ്.എസ്. നാഗേഷ് കുമാര്‍ , വി. ആര്‍. രഘുനന്ദന്‍, അനീഷ ഫാത്തിമാ എന്നിവര്‍ ക്ലാസെടുത്തു. പരിപാടിയില്‍ നൂതനാശയങ്ങളുമായി പുതിയ സംരംഭകരും  പങ്കെടുത്തു.  

date