Skip to main content

മാലിന്യം നീക്കാന്‍ സേവനദാതാക്കളെ എംപാനല്‍ ചെയ്യുന്നു; അപേക്ഷകള്‍ 21 വരെ നല്‍കാം

 

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതിന് ജില്ലാതലത്തില്‍ സേവനദാതാക്കളെ എംപാനല്‍ ചെയ്യാന്‍ ജില്ലാ കലക്ടറടങ്ങിയ സമിതി തീരുമാനിച്ചിട്ടുണ്ട്. താത്പര്യമുള്ള സേവനദാതാക്കള്‍ അപേക്ഷകള്‍ ജില്ലാ കോഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, പാലക്കാട് എന്ന വിലാസത്തിലോ tscpkd@gmail.com ലോ നവംബര്‍ 21 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി മാലിന്യക്കൂമ്പാരം നീക്കം ചെയ്ത മുന്‍കാല പ്രവൃത്തിപരിചയം, മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള വര്‍ക്ക് പ്ലാന്‍, സ്ഥലലഭ്യത തെളിയിക്കുന്ന രേഖകള്‍ നല്‍കണം. കൂടാതെ ഒരു ക്യുബിക് മീറ്ററിന് എത്രരൂപ വേണ്ടിവരുമെന്ന് പ്രൊപ്പോസലും സമര്‍പ്പിക്കണം. ഏജന്‍സിയെ സംബന്ധിച്ച എല്ലാ അടിസ്ഥാന വിവരങ്ങളും (രജിസ്ട്രേഷന്‍, ജി.എസ്.ടി രജിസ്ട്രേഷന്‍, കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഓഡിറ്റഡ് ബാലന്‍സ് ഷീറ്റ്) തെളിയിക്കുന്ന രേഖകളും നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം പ്രവൃത്തി നടപ്പാക്കുകയും ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതുമാവണം.

date