Skip to main content

ഏകദിന ക്യാമ്പ് 24 ന്

 

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി പനച്ചിക്കാട് പഞ്ചായത്തിലെ നെല്ലിക്കല്‍ എസ്.എന്‍.ഡി.പി ഹാളില്‍ ജനുവരി 24 ന് രാവിലെ 10 മുതല്‍ നിയമ സേവന ക്യാമ്പ് നടത്തുന്നു. വിവിധ പഞ്ചായത്തുകളുടെയും ഗവ. ഡിപ്പാര്‍ട്ടുമെന്റുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പനച്ചിക്കാട്, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അയര്‍ക്കുന്നം, അകലക്കുന്നം എന്നീ പഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുളള ബോധവല്‍ക്കരണവും മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റ് വിതരണവും ക്യാമ്പില്‍ ഉണ്ടായിരിക്കും. ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ സമര്‍പ്പിക്കാനുളള സൗകര്യവും ലഭിക്കും. ഫോണ്‍: 0481 2572422, 2578827 

                                                             (കെ.ഐ.ഒ.പി.ആര്‍-121/18)

date