Skip to main content

സൗജന്യ പി.എസ്.സി പരിശീലന ക്ലാസ്

 

ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടികവര്‍ഗ-പട്ടികജാതി വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൗജന്യ പരിശീലന ക്ലാസ് നടക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 22 നകം കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297.
     

date