Skip to main content

ലോക പ്രമേഹ ദിനാചരണം നടത്തി

 

 

ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി പള്ളിയോട് സെന്റ് മേരീസ് പോളിടെക്നിക് കോളേജ് ഓഡിറ്റോറിയത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ചാമുണ്ണി നിര്‍വഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍ അധ്യക്ഷയായി. കുടുംബവും പ്രമേഹ രോഗവുമെന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ. ആര്‍. സെല്‍വരാജ്, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ഹേമലത, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വനജ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗം രുഗ്മിണി ഗോപി, ഹലോ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ: കെ.എ.നാസര്‍, ജില്ലാ ലെപ്രസി ഓഫീസര്‍ അനൂപ് കുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീതു മരിയ ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി. എ. സന്തോഷ് കുമാര്‍, സെന്റ് മേരീസ് പോളിടെക്നിക് കോളേജ് അസി. ഡയറക്ടര്‍ ഫാ. ജോഷി പുത്തന്‍പുരയില്‍, സി എച്ച് സി വടക്കഞ്ചേരി സൂപ്രണ്ട് ഡോ.വി.ആര്‍.ജയന്‍ എന്നിവര്‍ സംസാരിച്ചു.

date