Skip to main content

കാഴ്ചക്കുറവുള്ള കുട്ടികളുടെ  പരിപാലനം: നിഷ് സെമിനാര്‍ 20ന്

 

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) 'കാഴ്ചക്കുറവുള്ള കുട്ടികളുടെ പരിപാലനം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ജനുവരി 20ന് രാവിലെ 10.30ന് നിഷ് ആക്കുളം ക്യാംപസില്‍ നടക്കുന്ന സെമിനാറിന്  ബൃഹദ ശങ്കര്‍ നേതൃത്വം നല്‍കും. കാഴ്ചക്കുറവുണ്‍ണ്ടാക്കുന്ന വെല്ലുവിളികളെപ്പറ്റി മാതാപിതാക്കള്‍ക്കും ശുശ്രൂഷകര്‍ക്കും അറിവു പകരുകയാണ് സെമിനാറിന്റെ ലക്ഷ്യം. തത്സമയ വെബ് കോണ്‍ഫറന്‍സിങ്ങിലൂടെ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശുസംരക്ഷണ ഓഫിസുകളിലും സെമിനാര്‍ ലഭ്യമാകും. ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്. സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2580548

                                                             (കെ.ഐ.ഒ.പി.ആര്‍-123/18)

date